തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസ്‌ മറിഞ്ഞു; 54 വിദ്യാര്‍ഥികള്‍ക്ക്‌ പരിക്ക്

ചെന്നൈ| Last Modified ശനി, 18 ജൂലൈ 2015 (10:34 IST)
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസ്‌ മറിഞ്ഞ്‌ 54 വിദ്യാര്‍ഥികള്‍ക്ക്‌ പരിക്ക്‌. തമിഴ്നാട്ടിലെ തൃച്ചി പേരാമ്പല്ലൂര്‍ ധനലക്ഷ്‌മി ശ്രീനിവാസന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ്‌ പരിക്കേറ്റത്‌.

ചെന്നൈ ബൈപാസ്‌ റോഡില്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ്‌ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :