ആലപ്പാടിനായി സമരം ചെയ്യുന്നത് അന്നാട്ടുകാർ തന്നെയാണോയെന്ന് പരിശോധിക്കും: ജയരാജൻ

Last Modified വെള്ളി, 11 ജനുവരി 2019 (14:31 IST)
ആലപ്പാട്ടെ
കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് വ്യവസായ വകുപ്പുമന്ത്രി ഇ പി ജയരാജന്‍. ഖനനം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് അന്നാട്ടുകാർ തന്നെയാണോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി.

വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. കരിമണല്‍ പ്രകൃതി തരുന്ന വന്‍സമ്പത്താണെന്നും അത് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :