തിരുവനന്തപുരം|
Last Modified ബുധന്‍, 30 ജൂലൈ 2014 (13:36 IST)
തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. വന്‍ തോതില്‍ കഞ്ചാവ് വിറ്റഴിച്ചു വന്നിരുന്ന മൊത്തവ്യാപാരിയും കൂട്ടാളിയും പൊലീസിന്‍റെ വലയിലായി. വീരണകാവ് ആനാകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്ത് ചരുവിള വീട്ടില്‍ സന്തോഷ് (37), സഹായി വെള്ളറട കുതാളി ഇരുപ്പുവാളിയിലെ രാജന്‍(32) എന്നിവരാണ് പിടിയിലായത്.
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു. തമിഴ്നാട്ടിലെ മധുര, കമ്പം, തേനി എന്നീ ജില്ലകളില്‍ നിന്ന് കളിയിക്കാവിള വരെ കഞ്ചാവ് എത്തിച്ചു കൊടുക്കാനും ഇവര്‍ക്ക് പ്രത്യേകം സംഘങ്ങളുണ്ട്.
ഇവര്‍ എത്തിക്കുന്ന കഞ്ചാവ് പച്ചക്കറി, പഴങ്ങള്‍ എന്നിവയ്ക്കൊപ്പം പിക്കപ്പ് വാനുകളില്‍ അതിര്‍ത്തി കടത്തി രഹസ്യ സ്ഥലങ്ങളില്‍ എത്തിച്ച ശേഷം പിന്നീട് ചെറു കെട്ടുകളാക്കി വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ഷാഡോ പൊലീസാണ് ഇരുവരെയും മങ്കാട്ടുകടവില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.