തിരുവനന്തപുരം|
Last Modified ബുധന്‍, 30 ജൂലൈ 2014 (13:01 IST)
എംഎല്‍എമാര്‍ക്ക് അനധികൃതമായി മുറി നല്‍കിയ സംഭവം അന്വേഷിക്കുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. എംഎല്‍എമാര്‍ക്ക് മുറി നല്‍കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. എംഎല്‍എ ഹോസ്റ്റലില്‍ പ്രതി ഒളിവില്‍ താമസിച്ച സംഭവത്തെ തുടര്‍ന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗ തീരുമാനം വിശദീകരിക്കുകയായിരുന്നു സ്പീക്കര്‍.
ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ മുറി നല്‍കില്ല. എംഎല്‍എയുടെ കൂടെ കുടുംബാംഗങ്ങള്‍ക്ക് താമസിക്കാം. കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ദിവസത്തില്‍ കൂടുതല്‍ താമസിക്കാനാവില്ല. എംഎല്‍എമാര്‍ക്ക് ഒരുമാസം പത്ത് തവണയില്‍ കൂടുതല്‍ മുറി നല്‍കില്ല. എംഎല്‍എ രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ മുറി വിട്ടു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാക്‍മെയ്‌ലിംഗ് കേസിലെ പ്രതി ജയചന്ദ്രനെ എംഎല്‍എ ഹോസ്റ്റലില്‍നിന്നുമല്ല, പാറശാലയ്ക്ക് സമീപത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തതെന്നും സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വ്യക്തമാക്കി.