പാന്‍പരാഗ് ശേഖരം പിടികൂടി

പുനലൂര്‍| Last Modified ബുധന്‍, 30 ജൂലൈ 2014 (14:00 IST)
കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്താന്‍ ശ്രമിച്ച ഒരു കെട്ട് പാന്‍ പരാഗുമായി തമിഴ്നാട് സ്വദേശിയെ പിടികൂടി. ശങ്കരന്‍‍കോവില്‍ സ്വദേശിയായ അളകരാജ് എന്ന 27 കാരനാണു ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരുടെ വലയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ട് തെങ്കാശിയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നടത്തിയ പരിശോധനയിലാണു ഇയാളെ 1418 പാക്കറ്റ് പാന്‍ പരാഗുമായി പിടികൂടിയത്.

വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ തെന്മല പൊലീസിനു കൈമാറി. എക്സൈസ് സബ് ഇന്‍സ്പെക്റ്റര്‍ ബിജി ഐപ്പ് മാത്യുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ഇയാളെ പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :