സരിതയില്‍ നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തി!

സരിത, ശബരിമല, അയ്യപ്പന്‍, പിണറായി, രാഹുല്‍, ബി ജെ പി, രാധാകൃഷ്ണന്‍, Saritha, Sabarimala, Ayyappan, Pinarayi, Rahul Gandhi, BJP, Radhakrishnan
കൊച്ചി| BIJU| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (16:00 IST)
അയ്യപ്പഭക്തരെ കോണ്‍ഗ്രസ് പാര്‍ട്ടി പിന്നില്‍ നിന്ന് കുത്തിയിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. കേസില്‍ നിന്ന് രക്ഷതേടിയാണ് കോണ്‍ഗ്രസിന്‍റെ നിലപാട്‌ മാറ്റമെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

സരിത കേസില്‍ കോണ്‍ഗ്രസിന് അനുകൂലമായ സമീപനമുണ്ടാക്കാനായി രഹസ്യ ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നത്. കെ സി വേണുഗോപാല്‍, ഉമ്മന്‍‌ചാണ്ടി, എ കെ ആന്‍റണി എന്നിവര്‍ സീതാറാം യെച്ചൂരിയുമായി ഡല്‍ഹിയില്‍ ധാരണയുണ്ടാക്കിയിരിക്കുന്നു.

കേരളത്തിലെ ഒരു വ്യവസായിയുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയും ധാരണയിലെത്തുകയും ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ നിലപാട് മാറ്റിയത് ഇക്കാരണത്താലാണ് - എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :