‘എം എം മണി ജാരസന്തതി, ഐജി ശ്രീജിത്തിനെ കൂട്ടിക്കൊടുപ്പുകാരൻ, മുഖ്യമന്ത്രി ഗുണ്ട’- ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ വൈറലാകുന്ന പ്രസംഗം

ധൈര്യമുണ്ടേൽ മകളേയും കൂട്ടി മുഖ്യമന്ത്രി ശബരിമലയ്ക്ക് പോകണമെന്ന് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

അപർണ| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (09:51 IST)
ധൈര്യമുണ്ടെങ്കിൽ മകളെയും കൂട്ടി ശബരിമലയ്ക്ക് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. വിഷയത്തിൽ അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്നെന്നാണ് രാധാകൃഷ്ണന്റെ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടയും തെമ്മാടിയും റൗഡിയുമാണെന്നാണ് പറഞ്ഞ രാധാകൃഷ്ണന്‍ എം.എം മണിയെ ജാരസന്തതിയെന്നും, ഐ.ജി ശ്രീജിത്തിനെ കൂട്ടിക്കൊടുപ്പുകാരനെന്നുമാണ് രാധാകൃഷ്ണൻ വിശേഷിപ്പിച്ചത്.

വേലിതന്നെ വിളവു തിന്നുന്ന സാഹചര്യമാണുള്ളത്. മുഖ്യമന്ത്രി കഴിഞ്ഞ ഏതാനും ദിവസങ്ങളായി എല്ലാ ജില്ലകളിലും നടന്ന് അയ്യപ്പഭക്തരെ വെല്ലുവിളിക്കുകയാണ്. മാടമ്പിയെപ്പോലെയാണ് കേരള ജനതയോടു പെരുമാറുന്നത്. ഈ മുഖ്യമന്ത്രി ആരെയാണ് പേടിപ്പിക്കുന്നത്, ഇയാളെ ആര്‍ക്കാണ് പേടി. ഇതുപോലെ തെമ്മാടിത്തം കാണിക്കുന്ന റൗഡിയായ ഗുണ്ടയായ മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ടോ? – ഇങ്ങനെ പോകുന്നു രാധാകൃഷ്ണന്റെ പ്രസംഗം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :