രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പുല്ലുവില; തിരിച്ചടിച്ച് കെ സുധാകരന്‍ - കോണ്‍ഗ്രസ് നശിക്കുമെന്ന് വിമര്‍ശനം

രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പുല്ലുവില; തിരിച്ചടിച്ച് കെ സുധാകരന്‍ - കോണ്‍ഗ്രസ് നശിക്കുമെന്ന് വിമര്‍ശനം

  k sudhakran , sabarimala , congress , kpcc , Sabarimala protest , രാഹുൽ ഗാന്ധി , കെപിസിസി , കോണ്‍ഗ്രസ് , ശബരിമല , കെ സുധാകരന്‍
കാസര്‍ഗോഡ്| jibin| Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (16:52 IST)
യുവതീ പ്രവേശനത്തിൽ കെപിസിസിയെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തുവന്നതിനു പിന്നാലെ തിരിച്ചടിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നശിക്കും. ഭക്ത ജനങ്ങളെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു.

വിശ്വാസികളെ ഒപ്പം നിര്‍ത്താനായില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആകും. ശബരിലയില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുതെന്നും. അതിനാല്‍ വിശ്വാസികള്‍ക്കൊപ്പം പാര്‍ട്ടി നില്‍ക്കണമെന്നും കാസര്‍ഗോഡ് നടന്ന പരിപാടിയില്‍ സുധാകരന്‍ വ്യക്തമാക്കി.

ശബരിമല സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് മറുപടിയായിട്ടാണ് സുധാകരന്‍ നിലപാടറയിച്ചത്.

സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അവര്‍ക്ക് എവിടെയും പോകാന്‍ അനുമതിയുണ്ടാവണമെന്നുമാണ് രാഹുല്‍ അഭിപ്രായപ്പെട്ടത്.

വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യത്യസ്തമായ നിലപാടാണ് ഉള്ളതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :