യുവതികൾ ശബരിമലയിൽ എത്തിയത് അയ്യപ്പനെ കാണാനല്ല, പത്ത് മിനിറ്റ് ടി വിയിൽ പ്രത്യക്ഷപ്പെടാൻ: അൽഫോൺസ് കണ്ണന്താനം

Sumeesh| Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (16:24 IST)
തിരുവനതപുരം: സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമലയിലെത്തി വിവാദങ്ങൽ സൃഷ്ടിച്ച യുവതികളെ വിമർശിച്ച് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. യുവതികളുടെ ലക്ഷ്യം അയ്യപ്പനെ കാണുകയായിരുന്നില്ലെന്നും പത്ത് മിനിറ്റ് നേരം ടി വിയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു എന്നും കണ്ണന്താനം പറഞ്ഞു.

ക്രമസമാധാനം തകർക്കാനാണ് യുവതികൾ ശ്രമിച്ചത്. പള്ളിയിൽ പോകാത്ത ഒരു മുസ്‌ലിം യുവതി എന്ത് തെളിയിക്കാനാണ് ശബരിമലയിൽ എത്തിയത്. പള്ളിയിൽ പോകത്ത ഒരു കൃസ്ത്യൻ സ്ത്രീയും ശബരിമലയിലെത്തി, ഇവരുടെ ലക്ഷ്യം അയ്യപ്പനെ കാണുകയയിരുന്നില്ല, പത്ത് മിനിറ്റ് നേരം ടി വിയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതൊന്നും സ്വികാര്യമായ കാര്യമല്ല. കേരളത്തിലെ ജനങ്ങൾക്ക് അയ്യപ്പനോടുള്ള പ്രത്യേക സ്നേഹത്തെ നമ്മൾ മനസിലാക്കണമെന്നും അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി.

ബി ജെ പി ദേശിയ അധ്യക്ഷൻ അമിത് ഷായെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. അമിത് ഷായുടെ ശരീരത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം അപകീർത്തികരമാണെന്നും യഥാർത്ഥ പ്രശ്നത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും കണ്ണന്താനം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :