കൊച്ചി|
JOYS JOY|
Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (13:42 IST)
സോളാര്‍ കേസിലെ പ്രതി സരിതയുമായി തനിക്കുള്ള ബന്ധം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അറിയില്ലായിരുന്നെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന്‍. സോളാര്‍ കമ്മീഷനില്‍ മൊഴി നല്കവേയാണ് ജോപ്പന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സരിതയെ അറിയാം. എന്നാല്‍, സരിതയുമായി തനിക്കുള്ള ബന്ധം മുഖ്യമന്ത്രിക്ക് അറിയില്ല. സരിതയുമായി കുടുംബകാര്യങ്ങള്‍ ആയിരുന്നു സംസാരിച്ചിരുന്നത്. ആദ്യമായി സരിതയെ കാണുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നെന്നും ജോപ്പന്‍ കമ്മീഷന്‍ മുമ്പാകെ പറഞ്ഞു.
2011 മുതൽ സരിതയെ അറിയാം. എന്നാല്‍, സരിതയും ശ്രീധരൻ നായരും മുഖ്യമന്ത്രിയെ നേരിൽ കണ്ടതായി തനിക്കറിയില്ല.
മന്ത്രിമാരും എം എൽ എമാരും മാധ്യമപ്രവർത്തകരും തന്‍റെ ഫോണിലാണ് മുഖ്യമന്ത്രിയെ വിളിച്ചിരുന്നത്. ഫോൺകോളുകൾ ആദ്യം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നില്ല. പരാതികൾ ഉയർന്ന സമയത്ത് മുഖ്യമന്ത്രി നിർദ്ദേശിച്ചതനുസരിച്ച് ഫോണുകൾ കൈമാറിയതെന്നും ജോപ്പൻ മൊഴി നൽകി.