പാറ്റൂർ ഭൂമി കയ്യേറ്റ കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിന് തെളിവില്ലെന്ന് വിജിലൻസ് കോടതി

പാറ്റൂരില്‍ ഭൂമി കയ്യേറിയ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിന് തെളിവില്ലെന്ന് വിജിലൻസ് കോടതി

തിരുവനന്തപുരം, ഉമ്മന്‍ ചാണ്ടി, വി എസ്, പാറ്റൂര്‍, കോടതി thiruvananthapuram, oommenchandi, VS, pattur, court
തിരുവനന്തപുരം| Sajith| Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (17:18 IST)
പാറ്റൂർ ഭൂമി കയ്യേറ്റത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടെന്നതിന് തെളിവില്ലെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് വിജിലൻസ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പാറ്റൂർ ഭൂമി ഇടപാടു കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്. തലസ്ഥാന നഗരത്തിൽ പാറ്റൂരിൽ ജല അതോറിറ്റിയുടെ സർക്കാർ പുറമ്പോക്കു ഭൂമി കയ്യേറി ഫ്ലാറ്റ് നിർമിക്കുന്നതിനു മുഖ്യമന്ത്രി ഒത്താശ ചെയ്തു എന്നായിരുന്നു ആരോപണം. ഫ്ലാറ്റ് നിർമാതാക്കൾക്കു സർക്കാർ ഭൂമി കയ്യേറാനും ജലവിഭവ വകുപ്പിന്റെ പൈപ്പ് മാറ്റാനും അനുമതി നൽകിയതു ക്രമവിരുദ്ധമാണെന്നു വിജിലൻസ് എഡിജിപിയായിരുന്ന ജേക്കബ് തോമസ് റിപ്പോർട്ട് നൽകിയിട്ടും കേസ് എടുത്തില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് പൈപ്പ് മാറ്റുന്നതിന് ഉത്തരവ് നൽകിയത്. എന്നാൽ, കയ്യേറ്റം നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. കെട്ടിട നിർമാതാക്കൾ പതിനാറു സെന്റ് പുറമ്പോക്ക് കയ്യേറിയത് രേഖകളിൽ വ്യക്തമാണ്. അന്വേഷണ റിപ്പോർട്ട് ആദ്യം ലോകായുക്ത പരിഗണിക്കട്ടെയെന്നായിരുന്നു വിജിലൻസ് കോടതി പറഞ്ഞത്.

മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ഇതിനെതിരെ ഉയര്‍ന്നിരുന്നത്.
വി എസ് കോടതിയിൽ നേരിട്ടെത്തിയാണു ഹർജി നൽകിയത്. മുഖ്യമന്ത്രിയടക്കം ആറുപേരെ ഹർജിയിൽ പ്രതി ചേർത്തിരുന്നു. മുൻ ചീഫ് സെക്രട്ടറി ഇ കെ ഭരത്‍ഭൂഷൺ ഉൾപ്പെടെയുള്ളവർ ഇതിൽ ഉള്‍പ്പെടുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :