കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണവിമാനം പറന്നിറങ്ങി

മട്ടന്നൂര്‍| JOYS JOY| Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (09:25 IST)
കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണവിമാനം പറന്നിറങ്ങി. കോഡ് 2ബി വിമാനമായിരുന്നു പരീക്ഷണവുമായി പറന്നിറങ്ങിയത്. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിരവധി സാധാരണജനങ്ങളും എത്തിയിരുന്നു.

മുഖ്യമന്ത്രി ഉദ്ഘാടകന്‍ ആയിരുന്ന ചടങ്ങില്‍ വിമാനത്താവള മന്ത്രി കെ ബാബു അധ്യക്ഷനായിരുന്നു. വിമാനത്താവള പ്രദേശമായ മൂര്‍ഖന്‍ പറമ്പില്‍ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി 4000പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ ഒരുക്കിയിരുന്നു.

സുരക്ഷ മുന്‍നിര്‍ത്തി റണ്‍വേക്കും സമാന്തര ടാക്സിവേക്കും അരികില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ സ്റ്റേഷനു തൊട്ട് ഒന്നര മീറ്റര്‍ ഉയരത്തില്‍ ബാരിക്കേഡുകള്‍ ആഴ്ചകള്‍ക്കു മുമ്പ് തന്നെ നിര്‍മിച്ചിരുന്നു.

മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, കെ പി മോഹനന്‍, എം കെ മുനീര്‍, കിയാല്‍ ഡയറക്ടര്‍ കെ എം മാണി എം എല്‍ എ എന്നിവര്‍ വിശിഷ്‌ടാതിഥികള്‍ ആയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ
അഹമ്മദ്, എം കെ രാഘവന്‍ എന്നിവര്‍ സംസാരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :