കോട്ടയം|
Sajith|
Last Modified ഞായര്‍, 28 ഫെബ്രുവരി 2016 (09:38 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനം ഇന്നു പുലര്‍ച്ചെ അപകടത്തില്‍പെട്ടു. ഉറക്കത്തിലായിരുന്ന മുഖ്യമന്ത്രിക്ക് പരുക്കില്ല. കൂടെയുണ്ടായിരുന്ന ഗൺമാൻ അശോകനു നേരിയ പരുക്കേറ്റു. കോട്ടയം ഏറ്റുമാനൂരിനടുത്ത് കാണക്കാരിയില്‍ വച്ചായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടത്.
അപകടത്തിൽ തനിക്ക് പരുക്കൊന്നും പറ്റിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറിയ ഉറക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സീറ്റ് ബെൽറ്റ് ഇട്ടിരുന്നതിനാൽ അപകടമൊഴിവായി എന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
മലപ്പുറത്തെ പരിപാടിക്ക് ശേഷം കോട്ടയം പുതുപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. ടയര്‍ പഞ്ചറായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ജനറൽ ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം നാട്ടകം ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയെയും മറ്റും പരിശോധിച്ചു. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഗെസ്റ്റ് ഹൗസിലെത്തി. അപകടത്തിന് ശേഷം മറ്റൊരു വാഹനത്തിലാണ് മുഖ്യമന്ത്രി പുതുപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങിയത്.