കോടതികളും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു: സെന്‍കുമാര്‍

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 26 മെയ് 2014 (16:48 IST)
കോടതികളിലും മനുഷ്യാവകാശലംഘനം നടക്കുന്നതായി ജയില്‍ ഡിജിപി ടിപി സെന്‍കുമാര്‍. സാക്ഷികള്‍ക്കോ അനേ്വഷണ ഉദ്യോഗസ്‌ഥര്‍ക്കോ സാക്ഷിക്കൂട്ടില്‍ ഇരുന്ന്‌ മൊഴി നല്‍കാനുള്ള സൌകര്യം ഇത്ര കാലമായിട്ടും നമ്മുടെ നാട്ടിലെ കോടതികളിലില്ല.

സര്‍വീസില്‍ കോടതി കയറാത്ത ഭൂരിഭാഗം ഐപിഎസ്‌ ഉദ്യോഗസ്‌ഥര്‍ക്കും ഈ മനുഷ്യാകാശ ലംഘത്തെ കുറിച്ച്‌ അറിവില്ല. അതിനുള്ള അനസരവും വന്നിട്ടില്ല.

കോടതികള്‍ക്ക്‌ പണം നല്‍കാത്തത്‌ കൊണ്ടാണ്‌ കൊളോണിയല്‍ സമ്പ്രദായത്തിലെ ഇത്തരം സാഹചര്യങ്ങള്‍ തുടരാന്‍ കാരണമെന്നും ജയില്‍ ഡിജിപി കൂട്ടിച്ചേര്‍ത്തു.ഒരു ചാനലിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ സെന്‍കുമാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :