പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പ് അടുത്ത മാസം

തിരുവനന്തപുരം| Last Modified ചൊവ്വ, 27 മെയ് 2014 (20:14 IST)

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ കണക്കെടുപ്പ് വരുന്നമാസം ആരംഭിക്കും. ഇതിനായി സുപ്രീം കോടതി നിയമിച്ച മുന്‍ സിഎജി കൂടിയായ വിനോദ് റായ് തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ അദ്ദേഹം തിരുവനന്തപുരത്ത് തങ്ങുമെന്നാണ്‌ സൂചന.

കണക്കെടുപ്പ് സംബന്ധിച്ച പ്രാഥമിക രൂപ നല്‍കുന്നതിനായി ഉദ്യോഗസ്ഥന്മാരും വിനോദ് റായിയും തമ്മില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നാണു സൂചനകള്‍. നിലവിലെ ക്ഷേത്ര ഭരണ സമിതി അദ്ധ്യക്ഷയായ അഡീഷണല്‍ ജഡ്ജ് കെ.പി.ഇന്ദിര, സി.ഇ.ഒ കെ.എന്‍.സതീഷ്, ഭരണ സമിതിയംഗം ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ് എസ്.വിജയകുമാര്‍ എന്നിവരുമായാണ്‌ വിനോദ് റായ് പ്രാഥമിക ചര്‍ച്ച നടത്തിയിരിക്കുന്നത്.

സുപ്രീം കോടതി വിധിയനുസരിച്ച് കഴിഞ്ഞ 25 വര്‍ഷങ്ങളിലെ വരവു ചെലവ് കണക്കുകളും ക്ഷേത്ര സ്വത്തുക്കളുടെ ആസ്തിയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ഓഫീസ് രേഖകള്‍ കണക്കെടുപ്പു സംഘത്തിനു നല്‍കാന്‍ സി.ഇ.ഒ ക്ഷേത്ര ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :