ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 27 മെയ് 2014 (16:00 IST)
ബിജെപി നേതാവായിരിക്കെ നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസില്‍ ജാമ്യത്തുക കെട്ടീവയ്ക്കാന്‍ തയ്യാറാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഒടുവില്‍ സമ്മതിച്ചു. ജാമ്യത്തുക കെട്ടിവയ്ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പട്യാല ഹൗസ് കോടതി കെജ്‌രിവാളിനെ ജൂണ്‍ ആറു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
താന്‍ അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആളാണെന്നും അതിനാല്‍ ജാമ്യത്തുക കെട്ടിവയ്ക്കാന്‍ സാധിക്കില്ല കോടതിയില്‍ കേസ് വിളിക്കുമ്പോഴൊക്കെ ഹാജരാകാമെന്നുമാണ് കെജ്രിവാള്‍ കൊടതിയില്‍ പറഞ്ഞത്. ഇത് തള്ളിക്കളഞ്ഞ കോടതി ഇദ്ദേഹത്തെ തീഹാര്‍ ജയിലിലേക്ക് അയക്കുകയായിരുന്നു.
വിചാരണ കോടതി ഉത്തരവ് ചോദ്യം ശചയ്ത് കെജ്‌രിവാള്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചരുന്നു. എന്നാല്‍ ജാമ്യത്തുക കെട്ടിവയ്ക്കുന്നത് അഭിമാനപ്രശ്‌നമായി കാണേണ്ടതില്ലെന്നും ജയില്‍ മോചിതനാകാന്‍ നോക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉപദേശം
ഒരാള്‍ക്കു വേണ്ടി കോടതിയുടെ നടപടിക്രമം മാറ്റിമറിക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. ഇതേതുടര്‍ന്ന് ജാമ്യത്തിലിറങ്ങുന്നതിന് ബോണ്ട് തുകയായ പതിനായിരം രൂപ കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍
അഭിഭാഷകരായ ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭുഷണ്‍ എന്നിവര്‍ മുഖേന ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
ജാമ്യത്തുക കെട്ടിവച്ചില്ലെങ്കില്‍ കസ്റ്റഡി കാലാവധി അനന്തമായി നീണ്ടേക്കുമെന്ന സൂചനയും അനുനയത്തിന് കെജ്‌രിവാളെ പ്രേരിപ്പിച്ചു.