1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sarada Muraleedharan Kerala Chief Secretary

പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരന്‍ ചുമതലയേറ്റു

കാലാവധി പൂര്‍ത്തിയാക്കിയ വി.വേണുവിന് ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്

Sarada Muraleedharan
Sarada Muraleedharan

പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരന്‍ ചുമതലയേറ്റു. ഡോ. വി.വേണു സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ശാരദ മുരളീധരന്റെ നിയമനം. വി.വേണുവിന്റെ ജീവിതപങ്കാളി കൂടിയാണ് ശാരദ. 
 
കാലാവധി പൂര്‍ത്തിയാക്കിയ വി.വേണുവിന് ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്.
 
മുന്‍പും ദമ്പതിമാര്‍ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാരായിട്ടുണ്ടെങ്കിലും ഭര്‍ത്താവില്‍ നിന്ന് ഭാര്യ ചുമതലയേല്‍ക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണ്. 
 
സംസ്ഥാനത്തിന്റെ അഞ്ചാമത്തെ വനിതാ ചീഫ് സെക്രട്ടറിയായാണ് 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ശാരദ മുരളീധരന്‍ ചുമതലയേല്‍ക്കുക. 2025 ഏപ്രില്‍ വരെയാണ് ശാരദാ മുരളീധരന്റെ കാലാവധി. 
അടുത്ത ലേഖനം
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു