രാജ്യത്ത് 24മണിക്കൂറിനിടെ പുതിയതായി 9,121 പേര്‍ക്ക് കൂടി കൊവിഡ്; മരണം 81

ശ്രീനു എസ്| Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (12:50 IST)
രാജ്യത്ത് 24മണിക്കൂറിനിടെ പുതിയതായി 9,121 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മൂലം 81 പേരുടെ മരണവും ഈ സമയത്തിനുള്ളില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 109,25,710 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ 1,55,813 പേരാണ് കൊവിഡുമൂലം മരണപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏഴു ദിവസമായി രാജ്യത്തെ 188 സ്ഥലങ്ങളില്‍ കൊവിഡിന്റെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :