കടുത്ത മല്‍സരമായിരുന്നെങ്കിലും സമ്മര്‍ദ്ദമില്ലാതെ കളിക്കാനായി: സഞ്ജു

സഞ്ജു വി സാംസണ്‍ , സിംബാബ്‌വെ പര്യടനം , ഇന്ത്യന്‍ ക്രിക്കറ്റ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 22 ജൂലൈ 2015 (11:25 IST)
സിംബാബ്‌വെ പര്യടനം കരിയറിലെ പുതിയ തുടക്കമെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. കടുത്ത മല്‍സരമായിരുന്നെങ്കിലും സമ്മര്‍ദ്ദമില്ലാതെ കളിക്കാനായി.
ഇന്ത്യയ്‌ക്കുവേണ്ടി കൂടുതല്‍ പ്രകടനം നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായുംസിംബാബ്‌വെ പര്യടനത്തിനുശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ സഞ്ജു പറഞ്ഞു.

ഇന്ത്യന്‍ ടീമിലിടം നേടി ഒരുവര്‍ഷമായെങ്കിലും മൂന്നാം ഊഴത്തിലാണ് കളിക്കാനായത്. എല്ലാത്തിനും ഒരു സമയമുണ്ട്.
കളി മെച്ചപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധിക്കും. എല്ലാവരുടെയും പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്നും സഞ്ജു തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പറഞ്ഞു.
വിമാനത്താവളത്തിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും കുടുംബാഗംങ്ങളും ചേർന്ന് സഞ്ജുവിനെ സ്വീകരിച്ചു.

സിംബാബ്‌വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ടീമിലാണ് സഞ്ജു ഇടംനേടിയത്. എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍ മാത്രമാണ് സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചത്. മല്‍സരത്തില്‍ സഞ്ജു 19 റണ്‍സെടുത്തു. മല്‍സരത്തില്‍ ഇന്ത്യ തോറ്റതോടെ പരമ്പര സമനിലയിലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :