ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 7 ജൂലൈ 2015 (13:44 IST)
പരിക്കേറ്റ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മയെ സിംബാബ്‌വെ പര്യടനത്തില്‍നിന്നുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍നിന്ന് ഒഴിവാക്കി. പരിശീലനത്തിനിടെ ഇടത് കൈവിരലിന് പൊട്ടലേറ്റതാണ് താരത്തിന് തിരിച്ചടിയായത്. സിംബാബ്‌വെക്കെതിരെ മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം ഇന്ന് പുറപ്പെട്ടു.
എന്നാല്‍, ശര്‍മക്ക് പകരമായി മറ്റാരെയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെ ടീമംഗങ്ങളുടെ എണ്ണം 14 ആയി ചുരുങ്ങി. ഹര്‍ഭജന്‍ സിങ്ങും അക്ഷര്‍ പട്ടേലുമായിരിക്കും സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ യുവതാരം അജിന്‍ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.
ജൂലായ് 10-നാണ് ആദ്യ ഏകദിനമത്സരം. മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി എന്നിവരടക്കം പ്രമുഖതാരങ്ങള്‍ക്ക് വിശ്രമംനല്‍കിയതിനാല്‍ അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം യാത്രതിരിച്ചു.