സിംബാബ്‌വെ പര്യടനം: ഇന്ത്യന്‍ ടീമിനെ രഹാനെ നയിക്കും

 സിംബാബ്‌വെ , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി
ന്യൂഡൽഹി| jibin| Last Updated: തിങ്കള്‍, 29 ജൂണ്‍ 2015 (13:36 IST)
അടുത്തമാസം നടക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ യുവതാരം അജിന്‍ക്യാ രഹാനെ നയിക്കും. പുതുമുഖ താരങ്ങള്‍ക്ക് അവസരം സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചതോടെ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണി, വൈസ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍ ശിഖര്‍ ധാവാന്‍
മധ്യനിര താരം സുരേഷ് റെയ്‌ന, പേര്‍ ബോളര്‍ ഉമേഷ് യാധവ്, സ്‌പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുകയും ചെയ്‌തു.

ബംഗ്ലാദേശ് പര്യടനത്തിൽ
സീനിയേഴ്സ് അടങ്ങിയ ടീം തോറ്റതിന്റെ നാണക്കേട് തീർക്കാൻ മികച്ച ടീമിനെത്തന്നെ സിംബാബ്‌വെയിലേക്ക് വിടണമെന്ന ആവശ്യവും ഉയരുന്നതിനിടെയിലാണ് സെലക്ഷൻ കമ്മിറ്റി മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചത്. ധോണിക്ക് പകരം അമ്പാട്ടി റായിഡു വിക്കറ്റ് കാക്കും. നീണ്ട ഇടവേളയ്ക്കുശേഷം റോബിന്‍ ഉത്തപ്പ ദേശീയ ടീമില്‍ തിരിച്ചെത്തിയെന്ന പ്രത്യേകതയും ഉണ്ട്.

സിംബാബ്‌വെയില്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ട്വിന്റി 20 കളുമാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. അതേസമയം, പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന് പുതിയ കോച്ച് ഉണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. 2016 ലോകകപ്പ് ട്വന്റി 20 വരെ ടീം, ഡയറക്ടറായി രവി ശാസ്ത്രിയെയും സഹപരിശീലകരായി സഞ്ജയ് ബംഗാറിനെയും ബി അരുണിനെയും ആർ. ശ്രീധറിനെയും തുടരാൻ അനുവദിക്കും.

ന്യൂഡല്‍ഹിയില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ടീമിനെ തിരഞ്ഞെടുത്തത്. ബി.സി.സി. ഐ. സെക്രട്ടറി അനുരാഗ് താക്കൂറാണ് ടീം പ്രഖ്യാപിച്ചത്. സംപ്രേഷണാവകാശത്തെത്തുടര്‍ന്ന് സംശയത്തിലായ പരമ്പര പിന്നീട് ബി.സി.സി.ഐ. പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ടീം: അജിങ്ക്യ രഹാനെ, മുരളി വിജയ്, അമ്പാട്ടി റായിഡു, മനോജ്, കേദാര്‍ ജാദവ്, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്‌ഡെ, ഹര്‍ഭജന്‍സിങ്, അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, സന്ദീപ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :