സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; കുറ്റപത്രം സമര്‍പ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (19:58 IST)
സിപിഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായിരുന്ന പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ
കൊലപാതകമെന്ന് കുറ്റപത്രം. തിരുവല്ല കോടതിയില്‍ പൊലീസ് ബുധനാഴ്ച നല്‍കിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവമോര്‍ച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജിഷ്ണുവിന് സന്ദീപിനോടുള്ള രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷകസംഘം തിരുവല്ല കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറഞ്ഞു.

രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിന് രണ്ട് മുതല്‍ അഞ്ച്
വരെയുള്ള പ്രതികളെ ജിഷ്ണു കുറ്റൂരില്‍ ലോഡ്ജില്‍
മുറിയെടുത്ത് താമസിപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. 732 പേജുകളുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :