അന്വേഷണ സംഘത്തെ വിശ്വാസമില്ല, അപകട മരണമാക്കാൻ ശ്രമം നടക്കുന്നു: സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സനലിന്റെ ഭാര്യ

Sumeesh| Last Modified ഞായര്‍, 11 നവം‌ബര്‍ 2018 (10:30 IST)
തിരുവന്തപുരം: നിലവിലുള്ള അന്വേഷണ സംഘത്തിൽ വിശാസമില്ലെന്ന് നെയ്യാറ്റിൻ‌കരയിൽ ഡി വൈ എസ് പി തള്ളിയിട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ. അന്വേഷണ സംഘവുമായി സഹകരിക്കില്ലെന്നും. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞു.

കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കും. സി ബി ഐ അന്വേഷണത്തിന് വിട്ടില്ലെങ്കിൽ കോടതിയുടെ മേൻ‌നോട്ടത്തിൽ അന്വേഷണം നടത്തണം. സനൽ കൊല്ലപ്പെട്ട് ഇത്രദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായില്ല. ശ്രമിച്ചിരുന്നെങ്കിൽ ഡി വൈ എസ് പിയെ നേരത്തെ തന്നെ പിടികൂടാമായിരുന്നു എന്നും വിജി വ്യക്തമാക്കി.

നിലവിൽ ക്രൈംബ്രാഞ്ച് എസ് പി ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ ഒളിവിൽ കഴിയുന്ന ഇടം കണ്ടെത്തിയതായാണ് വിവരം. മൂന്നാറിന് സമീപം കേരള തമിഴ്നാട് ബോർഡറിൽ ഹരികുമാർ ഉള്ളതായാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :