തിരുവനന്തപുരം|
VISHNU.NL|
Last Updated:
ചൊവ്വ, 18 നവംബര്‍ 2014 (20:04 IST)
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ഇന്ധന
വില വര്‍ധിക്കും. വില്‍പ്പന നികുതി ഉയര്‍ത്തിയതാണ് വില വര്‍ധനവിന് കാരണം. പെട്രോളിന് ലീറ്ററിന് 69 പൈസയും ഡീസലിന് ലീറ്ററിന് 49 പൈസയുമാണ് വര്‍ധിക്കുക.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി നേരത്തെ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സമയത്ത് കേരളം നികുതി കൂടിയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രാജ്യത്ത് മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പെട്രോളിനും ഡീസലിനും വില്‍ കൂടും.
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ഒന്നര രൂപ വീതം ഉയര്‍ത്തിയിരുന്നു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. 13,000 കോടി രൂപയുടെ അധിക വാര്‍ഷികവരുമാനമാണ് ഇതു വഴി കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്നത്. എന്നാല്‍ ഇതു മൂലം ഇന്ധന വില വര്‍ദ്ധിച്ചിരുന്നില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.