പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

പെട്രോള്‍, ഡീസല്‍, എണ്ണക്കമ്പനി, മോഡി
ന്യൂഡല്‍ഹി| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (21:14 IST)
പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.41 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.

എണ്ണകമ്പനികളുടെ അവലോകന യോഗത്തിലാണ് ഈ തീരുമാനം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോളിനും ഡീസലിനും വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്.

കഴിഞ്ഞ കുറച്ചു കാലത്തിനുള്ളില്‍ പെട്രോളിന് വില പല തവണ കുറഞ്ഞിരുന്നു. എന്നാല്‍ ഡീസല്‍ വില കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല.

ക്രൂഡ് ഓയിലിന് വില ബാരലിന് 100 ഡോളറില്‍ താഴെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :