എണ്ണ വില വീണ്ടും താഴ്ന്നു: ഡീസല്‍, പെട്രോള്‍ വില കുറയാന്‍ സാധ്യത

ലണ്ടന്‍| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (14:10 IST)
എണ്ണ വിലയില്‍ വീണ്ടും ഇടിവ്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 80 ഡോളറിലെത്തിയിരിക്കുകയാണ്. ഇത് നാല് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയാണ്.

എണ്ണ വില ഇടിഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് എണ്ണവില കുറയുമെന്നാണ് കരുതപ്പെടുന്നത്. ഡീസല്‍, പെട്രോള്‍ വിലയില്‍ ലീറ്ററിന് ഒരു രൂപയോളം കുറയുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം വില കുറയുന്ന സാഹചര്യത്തിലും ഉല്പാദനം കുറക്കേണ്ടെന്നാണ് എണ്ണ ഉത്പാദരാഷ്ട്രങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ആഗോള ഉപഭോഗത്തില്‍ കുറവുണ്ടായതും ഡോളറിന്റെ വില ഉയര്‍ന്ന നിലയിലായതിനാല്‍ ഇറക്കുമതിക്ക്‌ ചെലവേറിയതുമാണ്

വിലക്കുറവിന്​ കാരണമായത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :