ഗൾഫിൽനിന്നുമെത്തിയ അറുപേർക്ക് കൊവിഡ് ലക്ഷണങ്ങൾ, ഇന്ന് നാല് വിമാനങ്ങൾ കേരളത്തിലെത്തും

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 17 മെയ് 2020 (11:05 IST)
അബുദാബിയിൽനിന്നും ദുബായിൽനിന്നുമെത്തിയ ആറുപേർ കൊവിഡ് രോഗ ലക്ഷണണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലും, ഒരാളെ കൊഴിക്കോട് മെഡിക്കൽ കോളേജിലും ഒരാളെ കളമശേരി മെഡിക്കൽ കേളിജിലുമാണ് പ്രവേശിപ്പിച്ചിരിയ്ക്കുന്നത്. അബുദാബിയിൽനിന്നും തിരുവനന്തപുരത്ത് എത്തിയ ആളെയും രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി.

വന്ദേഭാരത് ദൗത്യത്തിൽ ഇന്ന് നാല് വിമാനങ്ങൾ കേരളത്തിലെത്തും, കൊച്ചിയിലേയ്ക്ക് രണ്ട് വിമാനങ്ങളും, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലേയ്ക്ക് ഓരോ വിമാനവുമാണ് എത്തുന്നത്. നാലു വിമാനങ്ങളിലുമായി 708 പേരാണ് എത്തുന്നത്. ദുബായിൽനിന്നുമുള്ള വിമാനം വൈകിട്ട് 5.40 കൊച്ചിയിലെത്തും, രാത്രി 8 40 ഓടെ അബുദാബിയിൽനിന്നുമുള്ള വിമാനവും കൊച്ചിയിൽ ഇറങ്ങും. വൈകിട്ട് 6.35 ന് മസ്കതിൽനിന്നുമുള്ള വിമാനം തിരുവനന്തപുരത്തും, രാത്രി 8.55 ഓടെ ദുബായിൽനിന്നുമുള്ള വിമാനം കണ്ണൂർ വിമാനത്താവളത്തിലും ഇറങ്ങുംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :