കോവിഡ് 19: ഓർമ്മപ്പെടുത്തലുമായി സാധിക

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 മെയ് 2020 (10:23 IST)
മിനിസ്ക്രീൻ പ്രേക്ഷകർക്കരുടെ പ്രിയ താരമാണ് സാധിക വേണുഗോപാൽ. നിരവധി സിനിമകളിലൂടെ ബിഗ് സ്ക്രീനുകളിലും പരിചിതമായ മുഖമാണ് സാധികയുടെത്. നാലാം ലോക്ക് ഡൗണിൽ എത്തി നിൽക്കുന്ന പുതിയ സാഹചര്യത്തിൽ സാധിക സോഷ്യൽ മീഡിയയിലൂടെ കോവിഡ് പ്രതിരോധത്തിനായി നാം സ്വീകരിക്കേണ്ട നടപടികളുടെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്.


‘കേരളത്തില്‍ വീണ്ടും കൊവിഡ് പടരുന്ന ഈ സാഹചര്യത്തില്‍ താങ്കളുടെ ഒരു സുഹൃത്തും അഭ്യുദയകാംഷിയും എന്ന നിലയില്‍ എനിക്ക് താങ്കളോട് അപേക്ഷിക്കാന്‍ ഇത്ര മാത്രമേ ഉള്ളൂ' എന്നു തുടങ്ങുന്ന കുറിപ്പിൽ 10 നിർദ്ദേശങ്ങളാണ്
ആരാധകർക്കു മുന്നിൽ വെക്കുന്നത്.

1) താങ്കളും കുടുംബവും സുരക്ഷിതരായി കഴിയാന്‍ ശ്രദ്ധിക്കണം
2) അനാവശ്യ യാത്രകളും പൊതുജന സമ്പര്‍ക്കങ്ങളും കഴിവതും ഒഴിവാക്കുക
3) അവശ്യ സാഹചര്യങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സാമൂഹിക അകലം പാലിക്കുക.
4) മാസ്കും കയ്യുറകളും ദൈന്യംദിന ജീവിതത്തില്‍ ശീലമാക്കുക .
5) കൈകള്‍ വൃത്തിയായി സോപ്പിട്ടു കഴുകുക
6) സാനിടൈസെര്‍, മൌത്ത് വാഷ് ശീലമാക്കുക
7) ധാരാളം വെള്ളം തിളപ്പിച്ചാറ്റിയോ ചൂടോടു കൂടിയോ കുടിക്കുക
8) വെളുത്തുള്ളി, നാരങ്ങ, ഇഞ്ചി, മഞ്ഞള്‍, തേന്‍ എന്നിവ ജീവിത ശൈലിയുടെ ഭാഗമാക്കുക.
9) പ്രതിരോധശേഷി കൂട്ടുന്ന ആഹാരം ശീലമാക്കുക
10) പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ഉറപ്പുവരുത്തുക.

താങ്കളുടെയും താങ്കളുടെ കുടുംബത്തിന്റെയും ആരോഗ്യവും സുരക്ഷിതത്വവും താങ്കളെപ്പോലെ എനിക്കും വിലപ്പെട്ടതാണ്. വീട്ടില്‍ കഴിയുക, സുരക്ഷിതരായി കഴിയുക.

കരുതലോടെ, സ്നേഹത്തോടെ
സാധികഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :