വിമാനത്തിലെ പ്രതിഷേധം തന്റെ ആശയമെന്ന് സമ്മതിച്ച് ശബരിനാഥന്‍

രേണുക വേണു| Last Modified ബുധന്‍, 20 ജൂലൈ 2022 (08:42 IST)

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം തന്റെ ആശയമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ്.ശബരിനാഥന്‍. വാട്‌സ്ആപ്പ് ചാറ്റിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ ശബരിനാഥനെ അറസ്റ്റ് ചെയ്തത്.

വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആശയം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത് താന്‍ തന്നെയാണെന്ന് ശബരിനാഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :