ശബരിമല വെര്‍ച്വല്‍ ക്യൂ; ബുക്കിംഗ് 6 ലക്ഷം കടന്നു

പത്തനംതിട്ട| Last Modified വ്യാഴം, 12 നവം‌ബര്‍ 2015 (19:05 IST)
ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ദര്‍ശനാര്‍ഥം വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്താനുള്ള ബുക്കിംഗ് ഇതുവരെ ആറുലക്ഷം കടന്നതായി അധികാരികള്‍ അറിയിച്ചു.

ഒക്ടോബര്‍ 17 ന് ആരംഭിച്ച ബുക്കിംഗിന് സ്വദേശത്തു നിന്നും 27 വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ഭക്തര്‍ ബുക്ക് ചെയ്തിട്ടുണ്ട്.

മലേഷ്യ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറ്റവുമധികം. ഇക്കൊല്ലം 17 ലക്ഷം ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്താന്‍ കഴിയും എന്ന് ചീഫ് പൊലീസ് കോ‍ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി. പത്മകുമാര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :