ശബരിമല നട ഇന്ന് തുറക്കും; മണ്ഡലകാലം നാളെ ആരംഭിക്കും

ശബരിമല ക്ഷേത്രം , മണ്ഡലകാലം , മകരവിളക്ക് , കണ്ഠര് മഹേഷ് മോഹനര്‍
പത്തനംതിട്ട| jibin| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (10:40 IST)
മണ്ഡല, മകര വിളക്ക് ഉത്സവത്തിന് ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകിട്ട് സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ ശബരിമലമാളികപുറം മേല്‍ശാന്തിമാരുടെ സ്ഥനാരോഹണം നടക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയാണ് നട തുറന്നു ദീപം തെളിക്കുന്നത്.

40 നാള്‍ നീളുന്ന മണ്ഡലകാലം നാളെ ആരംഭിക്കും. ഡിസംബര്‍ 27നാണ് മണ്ഡലപൂജ. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകുന്നേരം വീണ്ടും നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്നു നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :