ശബരിമല ക്ഷേത്രം 14 നു തുറക്കും

പത്തനംതിട്ട| Last Modified വ്യാഴം, 7 മെയ് 2015 (15:29 IST)
ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം മേയ് പതിനാലിനു വൈകിട്ട് അഞ്ചര മണിക്ക്
തന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി നടതുറക്കും. 15 മുതല്‍ 19 വരെ പതിവു പൂജകള്‍ക്ക് പുറമേ വിശേഷാല്‍ പൂജകളായ പടിപൂജ, ഉദയാസ്തമയ പൂജ എന്നിവയും ഉണ്ടായിരിക്കും.


ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 നു രാത്രി പത്തുമണിക്ക് നട അടയ്ക്കും. പിന്നീട് ഈ മാസം 28 നു വൈകിട്ട് പ്രതിഷ്ഠാദിന പൂജകള്‍ക്കായി വീണ്ടും നട തുറക്കും, 29 നാണ്‌ പ്രതിഷ്ഠാദിന പൂജ നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :