വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെന്‍ഡര്‍ ഇന്നു തുറക്കും

  വിഴിഞ്ഞം തുറമുഖ പദ്ധതി , വിഴിഞ്ഞം , വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെന്‍ഡര്‍
തിരുവനന്തപുരം| jibin| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (11:35 IST)
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ടെന്‍ഡര്‍ ഇന്നു വൈകിട്ട് അഞ്ചരയ്ക്കു തുറക്കും. അഞ്ചു മണി വരെയാണു ടെന്‍ഡര്‍ സമര്‍പ്പിക്കാവുന്ന സമയം. മൂന്നു കമ്പനികളാണ് എട്ടു ലക്ഷം രൂപ മുടക്കി ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയിട്ടുള്ളത്. ഇവര്‍
ഇത്തവണ ടെന്‍ഡര്‍ സമര്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍. തുറമുഖ വകുപ്പ് ജോയിന്റ് സെക്രട്ടറി, കമ്പനി എംഡി, സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണു ടെന്‍ഡര്‍ പരിശോധിക്കുന്നത്.

അദാനി പോര്‍ട്സ്, എസാര്‍ പോര്‍ട്സ്, സ്രേ ഒഎച്ച്എല്‍ കണ്‍സോര്‍ഷ്യം എന്നിവയാണ് അപേക്ഷ വാങ്ങിയതില്‍ യോഗ്യത നേടിയത്. യോഗ്യത നേടിയ മൂന്നു കമ്പനികളില്‍ ആരും സാമ്പത്തിക ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ തയാറായില്ലെങ്കില്‍ പുതിയ ടെന്‍ഡര്‍ വിളിക്കേണ്ടിവരും. ഒരു കമ്പനിയും ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടെന്‍ഡര്‍ വാങ്ങിയ മൂന്നു കമ്പനികളുടെ പ്രതിനിധികളുമായി നേരത്തേ മുംബൈയില്‍ ചര്‍ച്ച നടത്തിയിരുന്നു. കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കാമെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ അപേക്ഷ സ്വീകരിച്ച കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചേക്കുമെന്നാണ് അറിയുന്നത്.

6,600 കോടി രൂപയാണു പദ്ധതിയുടെ ആകെച്ചെലവ്. ഇതില്‍ 400 കോടി രൂപ പ്രോജക്ടിനായി മുടക്കണം. 800 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടില്‍നിന്നു നല്‍കും. 20 ശതമാനം തുക സംസ്ഥാന സര്‍ക്കാരാണു മുടക്കേണ്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :