സംസ്ഥാനത്ത് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ നാളെ തുറക്കും

 ബാര്‍ ഹോട്ടല്‍ , ബിയര്‍ വൈന്‍ പാര്‍ലറുകള്‍ , മദ്യനയം
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 4 ജനുവരി 2015 (14:01 IST)
പുതിയ മദ്യനയപ്രകാരം പൂട്ടിക്കിടക്കുന്ന ബാര്‍ ഹോട്ടലുകളില്‍ നാളെ മുതല്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. 150 ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയതോടെയാണ് സംസ്ഥാനത്ത് മദ്യനയത്തിലെ പുതിയ മാറ്റം പ്രാവര്‍ത്തിക മാകുന്നത്.

ബാറുകള്‍ക്ക് ഹോട്ടലുകള്‍ക്ക് വൃത്തിയുണ്ടോയെന്ന് മാത്രം പരിശോധിക്കാനാണ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം ഉത്തരവ് നല്‍കിയിരുന്നത്. അതിനെ തുടര്‍ന്ന് പലയിടങ്ങളിലും പരിശോധന പൂര്‍ത്തിയാക്കി ഹോട്ടലുകള്‍ക്കും ലൈസന്‍സ് നല്‍കിയെങ്കിലും മദ്യം സ്റ്റോക്ക് എടുക്കാന്‍ കഴിയാത്തതിനാല്‍ തുറക്കാനായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ അവധികള്‍ വന്നതിനെ തുടര്‍ന്ന് ബവ്റിജസ് കോര്‍പറേഷന്‍ ഗോഡൌണുകള്‍ തുറക്കാത്തതിനാലാണിത്. ബിയറും വൈനും നാളെ സ്റ്റോക്കെടുക്കാനായാല്‍ ഉച്ചയോടെ ബാര്‍ തുറക്കാനാണ് ഉടമകള്‍ തിരക്കിട്ട് ശ്രമിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :