അയ്യപ്പഭക്തര്‍ക്കുള്ള പ്രസാദം ഇനി വീടുകളിലെത്തും

പത്തനംതിട്ട| ശ്രീനു എസ്| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (13:47 IST)
അയ്യപ്പഭക്തര്‍ക്കുള്ള പ്രസാദം ഇനി തപാലില്‍ വീടുകളിലെത്തും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തര്‍ക്കു സന്നിധാനത്ത് എത്താനുള്ള ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ ഇത്തരമൊരു നടപടി. ഇപ്രാവശ്യം അയ്യപ്പനെ കണ്ടു മടങ്ങുന്ന ആയിരക്കണക്കിന് ഭക്തന്‍മാര്‍ക്ക് പ്രസാദം എത്തിക്കുന്നത് ഒരു ദൗത്യം തന്നെയാണ്.

ഇത്തവണ കൊവിഡ് സാഹചര്യത്തില്‍ ഭക്തജനത്തിരക്ക് കുറഞ്ഞതിനാല്‍ പ്രസാദ വിതരണവും കാര്യമായി നടക്കുന്നില്ല. തപാല്‍വഴി നട തുറന്ന ആദ്യ ദിവസം തന്നെ 1000 കിറ്റുകള്‍ ദേവസ്വം വകുപ്പ് കൈമാറിയിട്ടുണ്ട്. സന്നിധാനത്തു നിന്ന് പമ്പ ത്രിവേണി പോസ്റ്റോഫീസിലേക്ക് ദേവസ്വംബോര്‍ഡ് എത്തിക്കുന്ന പ്രസാദം അവിടെ നിന്നും തപാല്‍ വകുപ്പാണ് വിതരണം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :