പത്തനംതിട്ട|
Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (19:56 IST)
തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഈ മാസം പതിനാറാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 നു തുറക്കും. എന്നാല്‍ പതിനേഴിനു വൈകിട്ട് അഞ്ചു മണിമുതല്‍ മാത്രമേ പതിനെട്ടാം പടി വഴിയുള്ള ദര്‍ശനം സാദ്ധ്യമാവുകയുള്ളു.
പതിനെട്ടാം തീയതി ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും നടക്കും. പതിവു പൂജകള്‍ക്ക് പുറമേ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമയ പൂജയും ഉണ്ടായിരിക്കും. നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഭക്തര്‍ക്ക് നെയ്യഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടത്താവുന്നതാണ്.
22 നു വൈകിട്ട് നട അടച്ച ശേഷം ചിത്തിര ആട്ടതിരുനാള്‍ പൂജകള്‍ക്കായി വീണ്ടും നവംബര്‍ 9 നു നട തുറക്കും. നവംബര്‍ പത്തിനാണ് ചിത്തിര ആട്ട തിരുനാള്‍ വിശേഷം.