നാസപോലും മാറിനില്‍ക്കും, പ്രപഞ്ചത്തിലേക്ക് ഇനി ഇന്ത്യയും മിഴിതുറക്കും

ശ്രീഹരിക്കോട്ട| VISHNU N L| Last Updated: ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (14:04 IST)
ബഹിരാകാശ ദൂരദര്‍ശിനി സ്വന്തമായുള്ള അഞ്ചാമത്തേ രാജ്യമായി മറാന്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദര്‍ശിനിയായ ആസ്‌ട്രോസാറ്റ് തിങ്കളാഴ്ച്ച ശ്രീഹരിക്കോട്ടിയില്‍ നിന്ന് വിക്ഷേപിക്കും. അള്‍ട്രാവൈലറ്റ് മുതല്‍ എക്‌സ്‌റെ വരെയുള്ള തരംഗദൈര്‍ഘ്യങ്ങളേയും വൈദ്യുത കാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രാപഞ്ചിക വസ്തുക്കളേയും ആസ്‌ട്രോസാറ്റിന് നിരീക്ഷിക്കാന്‍ കഴിയും.

ഇന്ന് ബഹിരാകാശത്തുള്ള ഏറ്റവും പ്രശസ്തമായ ബഹിരാകാശ ദൂരദര്‍ശിനിയായ ഹബിള്‍സ്പേസ് ടെലിസകോപ്പിനു പോലും ഈ
സംവിധാനമില്ല. ആസട്രോസാറ്റ് വിക്ഷേപണത്തിലൂടെ ഈ സംവിധാനമുള്ള ഏക ബഹിരാകാശ ദൂരദര്‍ശിനിയുള്ള രാജ്യമാകും ഇന്ത്യ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്, രാമന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളാണ് ആസ്ട്രോസാര്‍റ്റിന്റെ നിര്‍മ്മാണത്തിനു പിന്നില്‍. 178 കോടിയാണ് നിര്‍മ്മാണ ചെലവ്.

1153 കിലോഗ്രാം ഭാരമുള്ള ഈ ബഹിരാകാശ ദൂരദര്‍ശിനി ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍, പള്‍സാറുകള്‍, തമോഗര്‍ത്തങ്ങള്‍, വെള്ളക്കുള്ളന്‍മാര്‍, ക്വാസാറുകള്‍ തുടങ്ങിയവയേക്കുറിച്ച് ഒരേസമയം നിരീക്ഷിക്കും. നക്ഷത്രങ്ങളുടെ ജനനം, ന്യൂട്രോണ്‍ സ്റ്റാറുകളുടെ കാന്തിക ക്ഷേത്രങ്ങള്‍, തമോഗര്‍ത്തങ്ങളുടെ സ്വഭാവങ്ങള്‍, നക്ഷത്രങ്ങളുടെ ഊര്‍ജ സ്രോതസുകള്‍ എന്നിവ ആസ്ട്രോസാറ്റിന്റെ നിരീക്ഷണ പരിധിയില്‍ വരും.

നിലവില്‍ ബഹിരാകാശ രംഗത്തെ അതികായരായ നാസയുടെ കൈവശം പോലും ഇന്ത്യുടെ ഈ ദൂരദര്‍ശിനിയെ വെല്ലാന്‍ സംവിധാനങ്ങളില്ല. പിഎസ്എല്‍വി സി 30 ല്‍ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സപെയ്‌സ് സെന്ററില്‍ നിന്ന് ഇന്ത്യയുടെ അഭിമാന പേടകം കുതിച്ച് ഉയരും.

പേടകം വിക്ഷേപിക്കുന്നതിനായുള്ള 50 മണിക്കൂര്‍ നീളുന്ന കൌണ്ട് ഡൌണ്‍ ആരംഭിച്ചുകഴിഞ്ഞു. ഭൂമിയില്‍ നിന്ന് 650 കിലോമീറ്റര്‍ അകലെയാണ് പേടകത്തിന്റെ ഭ്രമണപഥം നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ അഞ്ച് ഉപഗ്രഹങ്ങള്‍ കൂടി ഇതിനൊപ്പം വിക്ഷേപിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :