ചരിത്രദിനം; അമേരിക്കയിലെ ക്യൂബന്‍ എംബസി ഇന്ന് തുറക്കും

ക്യൂബ , ക്യൂബന്‍ എംബസി , ജോണ്‍ കെറി , അമേരിക്കയിലെ ക്യൂബന്‍ എംബസി ഇന്ന് തുറക്കും
വാഷിങ്ടണ്‍| jibin| Last Updated: തിങ്കള്‍, 20 ജൂലൈ 2015 (09:20 IST)
ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും അമേരിക്കന്‍ ഭരണകൂടവുമായി അഞ്ച് ദശാബ്ദക്കാലമായി നിലനിന്നിരുന്ന ശത്രുതയ്‌ക്ക് വിരാമമിടാന്‍ വാഷിങ്ടണിലെ എംബസിയില്‍ ക്യൂബയുടെ വെള്ള-നീല നിറങ്ങളുള്ള പതാക ഇന്ന് ഉയരും.1961ന് ശേഷം ആദ്യമായാണ് ക്യൂബന്‍ പതാക എംബസിയില്‍ ഉയരുന്നത്. അതിനുമുന്നോടിയായി യുഎസ് സെക്രട്ടറി ജോണ്‍ കെറി ക്യൂബന്‍ സെക്രട്ടറി ബ്രൂണോ റോഡ്രിക്സുമായി നയതന്ത്ര ചര്‍ച്ചയും നടത്തും.

നയതന്ത്ര ബന്ധത്തില്‍ പുതിയ ചരിത്രമായിട്ടാണ് അമേരിക്കയില്‍ ക്യൂബന്‍ എംബസി തുറക്കുന്ന നിമിഷത്തെ ലോക രാജ്യങ്ങള്‍ കാണുന്നത്. അതേസമയം, ഇതൊരു തുടക്കംമാത്രമാണെന്നും ദശാബ്ദങ്ങളായി നിലനിന്ന ശത്രുത മാറ്റുക എളുപ്പമല്ളെന്നുമാണ് ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും നയതന്ത്രചര്‍ച്ചകളുമെല്ലാം ഇതോടെ നിര്‍ണായകമാകുകയാണ്.

ഡിസംബര്‍ 17ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രോയും ചേര്‍ന്നെടുത്ത തീരുമാനമാണ് ഇപ്പോഴത്തെ മഞ്ഞുരുകലിന് നിര്‍ണായകമായത്. ഇപ്പോഴുള്ള കടുപിടിത്തങ്ങള്‍ അവസാനിപ്പിക്കാനും ഒരുമിച്ച് സഹകരണം ഉറപ്പാക്കാനുമാണ് ധാരണയായത്. ഹവാനയിലും വാഷിങ്ടണിലുമായി നടന്ന തുടര്‍ച്ചയായ കൂടിയാലോചനകള്‍ക്കുശേഷമാണ് നയതന്ത്രബന്ധം പുന$സ്ഥാപിക്കാന്‍ തീരുമാനമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :