ശബരിമല തീര്‍ത്ഥാടകര്‍ക്കായി അനുവദിച്ച സ്പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസ് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2023 (11:07 IST)
തീര്‍ത്ഥാടകര്‍ക്കായി അനുവദിച്ച സ്പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസ് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു. രാവിലെ 4.30നാണ് ട്രെയിന്‍ പുറപ്പെട്ടത്. ഇന്ന് വൈകുന്നേരം 4.15ന് വന്ദേഭാരത് കോട്ടയത്ത് എത്തും. ഡിസംബര്‍ 25 വരെയാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബര്‍ 15,17,22,24 തീയതികളിലായി നാല് ദിവസം സര്‍വീസ് ഉണ്ടാകും. ചെന്നൈയില്‍ നിന്ന് വെള്ളി, ഞായര്‍ ദിനങ്ങളിലാകും സര്‍വീസ് ഉണ്ടാകുക. കോട്ടയത്ത് നിന്നും ശനി, തിങ്കള്‍ എന്നീ ദിവസങ്ങളിലും സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :