1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala chalachithra academy members against chairman ranjith

രഞ്ജിത്തിനെ മാറ്റണം,ചെയർമാനെതിരെ ചലച്ചിത്ര അക്കാദമിയിൽ പടയൊരുക്കം

Ranjith
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായി സംവിധായകന്‍ രഞ്ജിത് നല്‍കിയ അഭിമുഖത്തോടനുബന്ധിച്ച് വിവാദം കൊഴുക്കുന്നതിനിടെ ചലച്ചിത്ര അക്കാദമിയിലെ രഞ്ജിത്തിനെതിരെ പടയൊരുക്കം. ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്ന് ആരോപിച്ച് അക്കാദമി ഭരണസമിതിയിലെ ഒന്‍പത് അംഗങ്ങളാണ് സാമാന്തരയോഗം ചേര്‍ന്നത്. രഞ്ജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കാന്‍ തീരുമാനിച്ചതായാണ് വിവരം.
 
അക്കാദമി ഭരണസമിതിയിലെ 15 അംഗങ്ങളില്‍ ഒന്‍പത് പേരാണ് ഐഎഫ്എഫ്‌കെ ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്ന ടാഗോര്‍ തിയേറ്ററില്‍ സമാന്തരയോഗം ചേര്‍ന്നത്. ചലച്ചിത്രമേള നടക്കുന്നതിനാല്‍ വിഷയം പരസ്യമായി ഉയര്‍ത്തേണ്ടെന്നതാണ് ഇവരുടെ തീരുമാനം. അതേസമയം ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ ഇനിയും സഹിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ എക്‌സ്പ്രസുമായി രഞ്ജിത് നടത്തിയ അഭിമുഖത്തില്‍ നടന്‍ ഭീമന്‍ രഘുവിനെതിരെയും ഡോ. ബിജുവിനെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കെഎസ്എഫ്ഡിസി ബോര്‍ഡ് അംഗത്വം രാജിവെച്ചിരുന്നു. നവകേരള സദസ്സ് തീര്‍ന്നാലുടന്‍ രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തുമെന്ന് സിനിമാ മന്ത്രിയായ സജി ചെറിയാനും വ്യക്തമാക്കി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഈമാസം 16 മുതല്‍ 18 വരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത