അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (15:55 IST)
അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. അട്ടപ്പാടി പുതൂര്‍ കുറുക്കത്തിക്കല്ല് സ്വദേശികളായ പാര്‍വതി ധനുഷ് ദമ്പതികളുടെ 74 ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ ജനനസമയത്തെ തൂക്കം ഒരു കിലോ 50 ഗ്രാം മാത്രമായിരുന്നു.

പ്രസവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ചികിത്സയിലായിരുന്ന അമ്മയും കുഞ്ഞും കഴിഞ്ഞ ആഴ്ചയാണ് ഊരിലേക്ക് തിരിച്ചെത്തിയത്.തുടര്‍ന്നാണ് കുഞ്ഞിന്റെ മരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :