അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- വയനാട്ടില്‍ യുവാവിന്റെ പകുതി ശരീരം കടുവ ഭക്ഷിച്ച നിലയില്‍
- 'ഇതായിരിക്കും അവസാനത്തേത്';അങ്ങനെ പറയരുതെന്ന് ശ്രീനിഷ്, രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിപ്പില്‍ കുടുംബം
- മൂന്നാം ആഴ്ചയിലും നൂറിലധികം തിയറ്ററുകളില്‍ 'കാതല്‍', കേരളത്തില്‍നിന്ന് മമ്മൂട്ടി ചിത്രം എത്ര നേടി ?
- ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളില്‍ അപേക്ഷിക്കാം
ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോയെന്ന് ഹൈക്കോടതി
ശബരിമലയില്‍ വന്‍ തിരക്ക്. പിന്നാലെ ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെട്ടു. ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോ എന്ന് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ശബരിമല തന്ത്രിയുമായി ആലോചിച്ചു തീരുമാനം അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.
17 മണിക്കൂര്‍ എന്നത് രണ്ട് മണിക്കൂര്‍ കൂടി ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോ എന്നാണ് ചോദ്യം. ഒരുലക്ഷത്തിലധികം ഭക്തരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. തിരക്ക് എങ്ങനെ നിയന്ത്രിക്കും എന്നതില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി റിപ്പോര്‍ട്ട് നല്‍കണമെന്നും ഓണ്‍ലൈന്‍ ബുക്കിങ്, സ്പോര്‍ട് ബുക്കിങ് എന്നിവ എങ്ങനെ നിയന്ത്രിക്കാം എന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.