കെ ആര്‍ അനൂപ്|
Last Modified ശനി, 9 ഡിസംബര്‍ 2023 (15:11 IST)
വേഷപ്പകര്‍ച്ചയില്‍ മമ്മൂട്ടി വിസ്മയിപ്പിച്ചപ്പോള്‍ കാതല്‍ കാണാന്‍ തിയറ്ററുകളില്‍ ആളുകള്‍ക്ക് കുറവില്ല. മൂന്നാം ആഴ്ചയിലേക്ക് പ്രദര്‍ശനം നീണ്ടു എന്നത് ഈ ചെറിയ സിനിമയുടെ വലിയ വിജയമാണ്. നൂറിലധികം തിയറ്ററുകളിലാണ് ഇപ്പോഴും മമ്മൂട്ടി പ്രദര്‍ശനം തുടരുന്നത്.
തിയറ്റര്‍ പട്ടിക മമ്മൂട്ടി പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിലെ പുറത്ത് തമിഴ്‌നാട്ടിലും കര്‍ണാടകയിലും കാതല്‍ സിനിമയ്ക്ക് അര്‍ഹിക്കുന്ന സ്വീകാര്യത ലഭിച്ചു.
കേരളത്തില്‍നിന്ന് കാതല്‍ 9.7 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ട്. ഈയാഴ്ച കഴിയുന്നതോടെ 10 കോടിയിലധികം കളക്ഷന്‍ കേരളത്തില്‍ നിന്ന് മാത്രം സിനിമ സ്വന്തമാക്കും എന്നാണ് റിപ്പോര്‍ട്ട്. ചെറിയ ക്യാമ്പസില്‍ ഒരുങ്ങിയ ചിത്രം എന്ന നിലയ്ക്ക് ഇത് വലിയൊരു നേട്ടമാണ്.
നവംബര്‍ 23നാണ് കാതല്‍ ദ കോര്‍ പ്രദര്‍ശനത്തിന് എത്തിയത്.ജ്യോതിക ആണ് നായിക.ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം.