ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്‌സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളില്‍ അപേക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ഡിസം‌ബര്‍ 2023 (14:09 IST)
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തും. റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ക്ക് പുതിയതായി കോളേജ്/കോഴ്സ് ഓപ്ഷനുകള്‍ www.lbscentre.kerala.gov.in വഴി ഡിസംബര്‍ 11 വൈകിട്ട് 5
മണി വരെ സമര്‍പ്പിക്കാം.

മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കില്ല. മുന്‍ അലോട്ട്മെന്റുകള്‍ വഴി പ്രവേശനം ലഭിച്ചവര്‍ പുതിയ നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് [NOC] ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകള്‍ പരിഗണിച്ചുള്ള അലോട്ട്മെന്റ് വെബ്സൈറ്റില്‍ ഡിസംബര്‍ 12 ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :