കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമലയില്‍ നട അടച്ചു; അടുത്തമാസം 17ന് നടതുറക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2023 (12:31 IST)
കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമലയില്‍ നട അടച്ചു. സഹസ്ര കലശങ്ങള്‍ ഇന്നലെ ഉച്ചയോടെയാണ് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ബ്രഹ്മകലശങ്ങള്‍ ശ്രീകോവിലില്‍ എത്തിച്ചത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് വിഗ്രഹത്തില്‍ സഹസ്രകലശാഭിഷേകം നടത്തി.

തുലാമാസ പൂജകള്‍ക്കായി അടുത്തമാസം 17ന് നടതുറക്കും. അതേസമയം പുതിയ മേല്‍ശാന്തിക്കായുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18-ന് സന്നിധാനത്ത് നടക്കും. ക്ഷേത്രത്തില്‍ ഒക്ടോബര്‍ 18 മുതല്‍ 22 വരെ പൂജകള്‍ ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :