രാവിലെ ധാരാളം വെള്ളം കുടിക്കും, സായ് പല്ലവിയുടെ സൗന്ദര്യ രഹസ്യം ഇതോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2023 (10:17 IST)
സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്ന ഒരാളാണ് നടി സായ് പല്ലവി. ഒരു ചെറു പുഞ്ചിരിയിലൂടെ തനിക്ക് ചുറ്റുമുള്ളവരെ പോലും പോസിറ്റീവ് ആക്കാന്‍ താരത്തിന് ആവുമെന്ന് സംസാരമുണ്ട്. സിനിമ തിരക്കുകള്‍ ഒഴിഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് അരികിലേക്ക് നടി ഓടിയെത്തും. കോയമ്പത്തൂരില്‍ ഇവര്‍ക്ക് വീടുണ്ട്.

വലിയൊരു കാടും പൂന്തോട്ടവും ഒക്കെയുള്ള മനോഹരമായ വീടാണ് കോയമ്പത്തൂരില്‍ നടിക്കുള്ളത്. കോട്ടഗിരിയില്‍ മറ്റൊരു വീട് കൂടിയുണ്ട് സായ് പല്ലവിയുടെ കുടുംബത്തിന്. ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ നടി പുലര്‍ത്താറുണ്ട്.

ധാരാളം വെള്ളം കുടിക്കുന്ന ആളാണ് സായ് പല്ലവി. രാവിലെ ധാരാളം വെള്ളം കുടിക്കാറുള്ള ശീലം നടിക്കുണ്ട്. പിന്നെ വേവിച്ച പച്ചക്കറികളും പഴങ്ങളും ഒക്കെയാണ് കഴിക്കുക.ഗ്രില്‍ഡ് ഫിഷ് ,ബ്രൗണ്‍ ബ്രഡ്, ബട്ടര്‍, സൂപ്പ്, മീന്‍, ചപ്പാത്തി തുടങ്ങിയവ ലഞ്ചിന് ഉള്‍പ്പെടുത്താന്‍ നടി ശ്രദ്ധിക്കാറുണ്ട്. ഇതില്‍ ഏതെങ്കിലും ഭക്ഷണം തന്നെയായിരിക്കും അത്താഴത്തിനും ഉള്‍പ്പെടുത്തുക.



ഗ്രില്‍ഡ് ഫിഷ്, ബ്രൗണ്‍ ബ്രെഡും ബട്ടറും, സൂപ്പ്, മീന്‍, ചപ്പാത്തി എന്നിവയാണ് ലഞ്ചിനും, അത്താഴത്തിനുമായി നടി കഴിക്കാറുള്ളത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :