പരസ്യ ചിത്രങ്ങളില്‍ കാണാറില്ല, സിനിമയില്‍ നിന്ന് മാത്രം കോടികളുടെ വരുമാനം, നടി സായ് പല്ലവിയുടെ ആസ്തി

കെ ആര്‍ അനൂപ്| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2023 (10:10 IST)
മലയാളികള്‍ക്ക് സായ് പല്ലവി എന്നാല്‍ പ്രേമം സിനിമയിലെ മലര്‍ ആണ് ഇപ്പോഴും. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ പോലും വേണ്ടെന്ന് വെക്കാനുള്ള ധൈര്യം നടിക്കുണ്ട്. ശ്യാം സിംഘ റോയ്, എന്‍ജികെ, ലവ് സ്റ്റോറി, ഫിദ തുടങ്ങിയ ചിത്രങ്ങളിലൂടെ നടിയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു.

ഒട്ടനവധി സിനിമകള്‍ താരത്തിന്റെതായി ഇപ്പോള്‍ ഒരുങ്ങുന്നുണ്ട്. പ്രേമത്തിനുശേഷം അതിരന്‍, കലി തുടങ്ങിയ മലയാള ചിത്രങ്ങളിലും സായ് പല്ലവി വേഷമിട്ടു. നടിയുടെ ആസ്തി എത്രയാണെന്ന് അറിയാമോ?

6 മില്യണാണ് സായ് പല്ലവിയുടെ ആസ്തി. 40 കോടി വരും ഈ തുക. പ്രധാനമായും സിനിമയിലെ അഭിനയം മാത്രമാണ് നടിയുടെ വരുമാനം. പരസ്യ ചിത്രങ്ങളില്‍ ഒന്നും സായ് പല്ലവിയെ അധികം കാണാറില്ല. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെങ്കില്‍ സായി പല്ലവിയുടെ ആസ്തി ഇതിലും കൂടിയേനെ.

നടിയുടെ മാസ വരുമാനം 50 ലക്ഷത്തിന് മുകളിലാണെന്നാണ് വിവരം. വര്‍ഷത്തില്‍ 6 കോടിയുടെ വരുമാനം ഉണ്ട്. ഇതെല്ലാം സിനിമയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ്. മറ്റ് ബിസിനസുകള്‍ ഒന്നും നടക്കുന്നില്ല എന്നാണ് വിവരം.














ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :