രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ തിരൂരിലും നിര്‍ത്തും; ആദ്യ യാത്ര 26 ന്

രേണുക വേണു| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2023 (09:47 IST)

കേരളത്തിനു അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ യാത്രക്കാരുമായുള്ള ആദ്യ യാത്ര ഈ മാസം 26 ന് നടക്കും. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കാണ് ആദ്യ യാത്ര. വൈകിട്ട് 4.05 ന് ആദ്യ യാത്ര പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷമായിരിക്കും സര്‍വീസ് ആരംഭിക്കുക. അതേസമയം രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസില്‍ തിരൂരും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

കാസര്‍കോട്ട് നിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര 27 നു രാവിലെ ഏഴ് മണിക്ക് പുറപ്പെടും. ആഴ്ചയില്‍ ആറ് ദിവസമാണ് സര്‍വീസ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംക്ഷന്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :