ശബരിമലയില്‍ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ജനുവരി 2023 (08:25 IST)
ശബരിമലയില്‍ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു. പുലര്‍ച്ചെ മൂന്നരമുതലാണ് ഭക്തര്‍ക്ക് അരവണ വിതരണം ആരംഭിച്ചത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അരവണ നിര്‍മാണം നടത്തിയത്.

ഉച്ചയോടെ വിതരണം പൂര്‍ണതോതിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ അരവണയ്ക്കുപയോഗിക്കുന്ന ഏലയ്ക്കായില്‍ കീടനാശിനി ഉയര്‍ന്ന അളവിലാണെന്ന് കണ്ടെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :