കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ജനുവരി 2023 (19:56 IST)
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് അരവണ വിതരണം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇത്തരം അരവണയുടെ സാംപിള്‍ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :